പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ  റെയ്ഡ്; പെരുമ്പിലാവ്  യഹിയ തങ്ങള്‍ കസ്റ്റഡിയില്‍


 

പോപ്പുലർ ഫ്രണ്ടിന്റെ സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസികളുടെ വ്യാപക റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്.

എസ്ഡിപിഐ മുന്‍ സംസ്ഥാന നേതാവും നിലവില്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവുമായ യഹിയ തങ്ങളെ പെരുമ്പിലാവ് നടത്തിയ റെയ്ഡിന് ശേഷം എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്‍റെ പട്ടാമ്പിയിലെ വീട്ടിലും എന്‍.ഐ.എ റെെഡ് നടത്തി.അന്യായമായ റൈഡിൽ  പ്രവര്‍ത്തകർ പ്രതിഷേധിച്ചു.

സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് എൻഐഎയും ഇഡിയും പരിശോധന നടത്തുന്നത്.
പുലര്‍ച്ചെ നാലരയോടെയാണ് പരിശോധന ആരംഭിച്ചത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് പരിശോധനയെന്ന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

റെയ്ഡില്‍ പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി.

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ പറയുന്നു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Below Post Ad