പ്രശസ്ത ഇടക്ക കലാകാരൻ മണികണ്ഠൻ പെരിങ്ങോടിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.


 ചാലിശ്ശേരി ; പ്രശസ്ത ഇടക്ക കലാകാരൻ മണികണ്ഠൻ പെരിങ്ങോടിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു. 

സബ് ഇൻസ്‌പെക്ടർസുധീരൻ എ.എസ്.ഐ.ചാക്കോ, ജനമൈത്രി ബീറ്റ് ഓഫീസർശ്രീകുമാർ,സി.പി.ഒ.ഉക്കാഷ്,ചാലിശ്ശേരി പഞ്ചായത്ത്‌ കോർ ഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


⭕ മണികണ്ഠന്റെ വാദ്യ കലാ ജീവിതത്തിലെ നാൾവഴികളിലൂടെ..


⭕- 1989,1990 എന്നീ വർഷങ്ങളിൽ പെരിങ്ങോട് മണികണ്ഠനാശന്റെ കീഴിൽ ഇടയ്ക്ക പരിശീലനം നേടി.


⭕-1993,1994 എന്നീ വർഷങ്ങളിൽ കേരള സംസ്ഥാന യുവജനോത്സവത്തിൽ പെരിങ്ങേട് ഹൈസ്കൂൾ പഞ്ചവാദ്യ ടീമിൽ ചേർന്ന് മത്സര വിജയം നേടി.


⭕-പല്ലാവൂരിന്റെ സ്വപ്ന പദ്ധതിയായ ഇടയ്ക്കയിൽ പാട്ടുകൾ വായിക്കുക എന്ന അപൂർവതയെ വളർത്തി യെടുക്കുവാൻ ശ്രമിക്കുന്നു.


⭕-കേരളത്തിലുടനീളം പഞ്ചവാദ്യത്തിൽ ഇടയ്ക്കയും, ഇടയ്ക്ക വിസ്മയ പരിപാടികളും നടത്തിവരുന്നതോടൊപ്പം, ആശാന്റെ അഭാവത്തിൽ സംഘത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.


⭕-ഞെരളത്ത് ഹരിഗോവിന്ദനൊപ്പം സോപാന സംഗീതത്തിനും, മറ്റുചില ട്രൂപ്പുകളിൽ തിരുവാതിര കളിക്കും ഇടയ്ക്ക വായിക്കാൻ പങ്കെടുത്തു വരുന്നു.


⭕-1999 ലെ ലക്നൗവിൽ നടന്ന നാഷ്ണൽ യുത്ത് ഫെസ്റ്റിവെൽ പരിപാടിയിൽ പഞ്ചാ വാദ്യത്തിനു പങ്കെടുത്തു.


⭕-2012 ആഗസ്റ്റിൽ ലിംക ബുക്ക് ഓഫ് റെക്കോർഡിന്റെ 301 ൽ പരം കലാകാരമാർ പങ്കെടുത്ത പഞ്ചവാദ്യത്തിൽ പങ്കെടുത്തു.


⭕- 2017 ൽ ഷെർണൂർ നിളയോരത്ത് “ പാട്ടോളം ” ഞെരളത്ത് രാമപൊതുവാൾ സ്മാരക സംഗീതോത്സവ പരിപാടിയിൽ ഇടയ്ക്ക വിസ്മയം അവതരിപ്പിച്ചു.


⭕-2018 ൽ രാജസ്ഥാനിലെ “ ശിൽപഗ്രാം ഉത്സവ്” പരിപാടിയിൽ പഞ്ചവാദ്യത്തിന് ഇടയ്ക്ക വായിച്ചു.


⭕-2019 ൽ കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാർഷിക സമ്മേളന വേദിയിൽ ഇടയ്ക്ക വിസ്മയം പരിപാടി നടത്തി.


⭕-ഉത്സവ പരിപാടികൾ ഇപ്പോഴും അവതരിപ്പിച്ചു വരുന്നു.

Below Post Ad