വായോധികയെ  കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | KNews


 

ചങ്ങരംകുളം:ചിറവല്ലൂർ പടിഞ്ഞാറ്റ് മുറിയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇന്ന് കാലത്ത് പത്ത് മണിയോടെയാണ് സംഭവം. മൂത്ത മകൾ സതിദേവിയുടെ വീട്ടിലെ കിണറ്റിലായിരുന്നു മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിണറ്റിൽ വീണത് എന്നാണ് പറയപ്പെടുന്നത്.

സതിദേവിയുടെ മകളുടെ കല്യാണത്തിന് വന്നതായിരുന്നു ബേബി. കുട്ടൻ നമ്പ്യാർ അമ്മിണി ദമ്പദികളുടെ മകളാണ്.

നഴ്സറി ടീച്ചറായ മകൾ നഴ്സറിയിലേക്കും,ബേബിയുടെ ഭർത്താവ് രാധാകൃഷ്ണൻ അമ്പലത്തിലേക്കും പോയിരുന്നു. ഭർത്താവ് തിരിച്ചു വീട്ടിൽ എത്തിയ സമയത്ത് കാണാതെ ആയപ്പോൾ തിരച്ചിൽ നടത്തിയപ്പോളാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. 

ഉടൻ പെരുമ്പടപ്പ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്നും പുറത്തെടുക്കയായിരുന്നു.പെരുമ്പടപ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി.

Below Post Ad