ബോധവത്ക്കരണ ക്ലാസ് ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു | KNews


 പരുതൂർ : മൊബൈൽ ഫോണിൻ്റെ ദുരുപയോഗവും, ലഹരിയുടെ ഉപയോഗവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്ന വിഷയത്തെകുറിച്ച്  പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ മീഡിയ, ഹെൽത്ത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.


മുഖ്യാതിഥി മുൻ DGP ബഹു ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യുന്നതിനോടൊപ്പം സമൂഹത്തിൽ ചുരുങ്ങിയത് രണ്ടു പേരെയെങ്കിലും ലഹരിയുടെ നീരാളി പിടുത്തത്തിൽനിന്നും മുക്തമാക്കുമെന്നും ഉറപ്പിക്കുകയാണ് ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യം.

ശുചിത്വ ബോധം വളർത്തലും വ്യക്തിത്വ വികസനവും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി. അരവിന്ദാക്ഷൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ കെ.പി. അബ്ദുൾ ബഷീർ അധ്യക്ഷതയും വഹിച്ചു. സ്ക്കൂളിന്റെ സ്നേഹോപഹാരം മാനേജർ ശ്രീ വി.സി. രാമൻ സമ്മാനിച്ചു. മീഡിയ ക്ലബ്ബ് കൺവീനർ മെഹബൂബ്.ടി നന്ദി പറഞ്ഞു.

Tags

Below Post Ad