പട്ടാമ്പിയെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര | KNews


 

പട്ടാമ്പി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പാലക്കാട് ജില്ലയിൽ ആവേശകരമായ സ്വീകരണം.

കടുത്ത ചൂട് അവഗണിച്ചുകൊണ്ട് കാത്തിരുന്ന ജനലക്ഷങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന കാഴ്ചയാണ് പട്ടാമ്പിയിൽ കാണാനായത്

പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രാഹുലിനെ കാണാനും ജാഥയിൽ അണിചേരാനം അതിരാവിലെ തന്നെ ആളുകളെത്തി.റോഡിന് ഇരുവശവും ആളുകൾ കുടുംബ സമേതം രാഹുൽ ഗാന്ധിയെ കാണാൻ കാത്ത് നിന്നു.



വിസ്മയകരമായ ജന മുന്നേറ്റമാണ് ജാഥയുടെ കരുത്തെണ് ഷാഫി പറമ്പിൽ എം..എം എൽ എ പറഞ്ഞു.ഭാരതം നേരിടുന്ന വെല്ലുവിളികളെയാണ് യാത്ര അഡ്രസ്സ് ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.

ഷൊർണൂർ എസ്.എം.പി ജങ്ഷനിൽ നിന്ന് രാവിലെ 6.30നാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്. 10.25ന് മഹാത്മഗാന്ധി പ്രതിമയിൽ രാഹുൽ ഹാരമണിയിച്ചു. 10.30ന് പട്ടാമ്പിയിൽ രാവിലത്തെ പര്യടനം പൂർത്തിയാക്കി. വി.കെ. ശ്രീകണ്ഠൻ എം.പി, കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എന്നിവർ പദയാത്രയുടെ ഭാഗമായി.

വൈകീട്ട് അഞ്ച് മണിക്കാണ് പദയാത്ര വീണ്ടും ആരംഭിക്കുക. ഏഴ് മണിക്ക് കൊപ്പത്ത് ഇന്നത്തെ യാത്ര സമാപിക്കും. 



Below Post Ad