ഞാങ്ങാട്ടിരി അപകട നിരത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു | KNews


 

ഞങ്ങാട്ടിരി : അപകട നിരത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പട്ടാമ്പി ഗുരുവായൂർ റോഡിൽ സ്ഥിരം അപകട മേഖലയായ ഞാങ്ങാട്ടിരി ഇറക്കത്തിലാണ് ലോറിക്കിടയിൽ പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചത്.

പടിഞ്ഞാറങ്ങാടി കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം സ്വദേശി ഷിബു രാജാണ് മരണപ്പെട്ടത്.
ട്രാൻസ്ഫറായി പോകുന്ന ദിവസമായ ഇന്ന് മൂന്ന് മണിയോടെയാണ്  അപകടം.

ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Below Post Ad