ലോക വിനോദ സഞ്ചാര ദിനത്തിൽ വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ശുചീകരിച്ചു | KNews


 തൃത്താല: ഇന്ന് ലോക വിനോദ സഞ്ചാര ദിനം.ദിനാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്തമായ പദ്ധതികൾക്ക് തയ്യാറെടുക്കുകയാണ് ടൂറിസം വകുപ്പ്.

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിലും ശുചീകരണ പ്രവർത്തികൾ നടന്നു.

തൃത്താല ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റും,
കുടുംബശ്രീ പ്രവർത്തകരും ,പാർക്ക് ജീവനക്കാരും സംയുക്തമായാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്.

എൻഎസ്എസ് യൂണിറ്റ് കോഓർഡിനേറ്റർ റംല ടീച്ചർ , പാർക്ക് മാനേജർ സി.എസ് അനീഷ് എന്നിവർ നേതൃത്വം നൽകി.

റീ തിങ്കിംഗ്‌ ടൂറിസം 'ടൂറിസത്തെ പുനര്‍വിചിന്തനം ചെയ്യുക' എന്നതാണ് ഇത്തവണത്തെ ആശയം.
പ്രധാന സാമ്പത്തിക ശ്രോതസായ വിനോദ സഞ്ചാരത്തെ സുസ്ഥിരമായി മുന്നോട്ട്‌ കൊണ്ടുപോവുന്നതിന്റെ പ്രാധാന്യമാണ്‌ റീ തിങ്കിംഗ് ടൂറിസം മുന്നോട്ട്‌ വെക്കുന്നത്‌

Report: KNews






Below Post Ad