പെരുമ്പലം ക്വാറി;ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ജനങ്ങൾക്കൊപ്പം


 

ആനക്കര: പെരുമ്പലത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന്  ആനക്കര ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും , വില്ലേജ് റവന്യൂ ഉദോഗസ്ഥൻ.മാരുടെയും , ജിയോളജി വകുപ്പ് ,പോലീസ് , ബന്ധപെട്ട പഞ്ചായത്ത് ഉദ്യോഗസ്ഥൻമാരുടെയും , ക്വാറി പരിസരവാസികളായ നാട്ടുകാരുടെയും , ക്വാറി ഉടമകളുടെയും യോഗം 25/10/22 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്നു.

യോഗത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനങ്ങളുടെ സ്വത്തിനും സ്വൈര്യ ജീവിതത്തിനും തടസം നിൽക്കുന്ന ക്വാറിക്ക് എതിരെ ജനങ്ങൾക്ക് ഒപ്പം നില കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടു .

കലക്ടർക്കും മറ്റ് അധികാരികൾക്കും നൽകിയ റിപോർട്ടിൻ്റെ തീരുമാനം  ആവുന്നത് വരെ നിലവിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവക്കണമെന്ന്   ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഭരണസമിതിയും യോഗത്തിൽ  തീരുമാനം എടുത്തു


Tags

Below Post Ad