തൃത്താലയിലെ പൊതുമരാമത്ത് റോഡുകളുടെ തകർച്ചക്ക്  കാരണം വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാലെന്ന് മന്ത്രി എം.ബി.രാജേഷ്. 


 

തൃത്താല : കഴിഞ്ഞ കുറേ വർഷങ്ങളായി ആവശ്യമായ അറ്റകുറ്റപണികൾ നടത്താതിരുന്നതും  പ്രൊപ്പോസലുകൾ സമർപ്പിക്കാതിരുന്നതും  തൃത്താലയിലെ പൊതുമരാമത്ത് റോഡുകളുടെ തകർച്ചക്ക് ആക്കം കൂട്ടാൻ കാരണമായിട്ടുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും ഏറെ ചർച്ചയായതും ജനങ്ങൾ പരാതിയായി പറഞ്ഞതും ഈ റോഡുകളുടെ ശോചനീയാവസ്ഥയായിരുന്നെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 18 PWD റോഡുകൾ അറ്റകുറ്റ പണികൾ നടത്തി. ഏഴ്  പ്രധാനപ്പെട്ട റോഡുകളുടെ അറ്റകുറ്റ പണികൾ നടന്നു വരികയും ചെയ്യുന്നു. 

ഞാങ്ങാട്ടിരിയിൽ റോഡ് പണി ഉടൻ ആരംഭിക്കും എന്നറിഞ്ഞ് സമരം നടത്തുന്നവർ അത് നടത്തട്ടെ.  രാഷ്ട്രീയ മുതലെടുപ്പുകാരെ അവരുടെ വഴിക്കുവിടുന്നു. ജനങ്ങളുടെ യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

അറ്റകുറ്റ പണികൾക്കായി അടുത്ത ദിവസങ്ങളിൽ ഈ റോഡിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും മന്ത്രി എം.ബി.രാജേഷ്  അഭ്യർത്ഥിച്ചു.

Below Post Ad