ദോത്തി ചലഞ്ചിൽ പങ്കാളികളായി നവവധുവും വരനും


 കുമരനല്ലൂർ: സംസ്ഥാന യൂത്ത് ലീഗിന്റെ ദോത്തി ചലഞ്ചിൽ പങ്കാളികളായി നവവധുവും  വരനും. കപ്പൂർ പഞ്ചായത്ത് മാവറ ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹഫീസ് മുഹമ്മദും വധു ഫാതിമ ഷഹ് ല യുമാണ് വിവാഹ വേദിയിൽ ദോത്തി ചലഞ്ചിൽ പങ്കാളികളായത്.


പടിഞ്ഞാറങ്ങാടി മാവറയിലെ റിട്ടയർ അറബിക് അധ്യാപകൻ ചെറിയത്ത് വളപ്പിൽ മുഹമ്മദലിയുടെ മകനാണ് വരൻ ഹഫീസ് മുഹമ്മദ്. വളാഞ്ചേരി അത്തിപ്പറ്റയിലെ ചോർണിയിൽ മുജീബ് റഹ്മാന്റെ മകളാണ് വധു ഫാത്തിമ ഷഹ് ല.

വിവാഹ ദിവസമായ ഇന്നലെ സൽക്കാരരത്തിൽ പങ്കെടുക്കാൻ എത്തിയ കുടുംഭാഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ശാഖാ യൂത്ത് ലീഗ് കാംപയിൻ അംഗങ്ങളിൽ നിന്നും ഇരുവരും ദോത്തി ചലഞ്ച് ഏറ്റടുക്കുകയായിരുന്നു.



Below Post Ad