പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ: സര്‍ക്കാര്‍ സംസ്‌കൃത കോളെജില്‍ 2016-17, 2017-18 വര്‍ഷങ്ങളില്‍ പ്രവേശനം നേടി കോഴ്‌സ് പൂര്‍ത്തീകരിച്ച് ടി.സി വാങ്ങിയവരില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റാത്ത ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30 നകം കൈപറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഡെപ്പോസിറ്റിായി ഐഡന്റിറ്റി കാര്‍ഡ്, സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം കോളെജ് ഓഫീസില്‍ അപേക്ഷിക്കണം.
അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ തുക സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് തിരിച്ചടക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.