ചാലിശ്ശേരി സ്വദേശി ഖത്തറില്‍ മരണപ്പെട്ടു



 ദോഹ: ചാലിശേരി മൈലാടിക്കുന്ന് സ്വദേശി ഷമീർ പരീക്കുന്നത്ത്‌ (44) ദോഹ ഹമദ്‌ ആശുപത്രിയിൽ വെച്ച്‌ മരണപ്പെട്ടത്.

ഖത്തർ കെഎംസിസി തൃത്താല മണ്ഡലം പ്രവർത്തക സമിതി അംഗമായിരുന്നു ഷമീർ.

കഴിഞ്ഞ ആഴ്ച വരെ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഷമീറിന് കഴിഞ്ഞ ബുധനാഴ്‌ച പനി ബാധിക്കുകയും പിന്നീട് മൂർച്ഛിക്കുകയും ശാരീരികമായി കടുത്ത ക്ഷീണം നേരിടുകയുമായിരുന്നു.

ഖത്തറിലെ ഹമദ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൾട്ടി ഓർഗൻ ഫൈയിലർ ആl 1ണ്‌ മരണ കാരണമായി കണ്ടെത്തിയത്‌.
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഖത്തർ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Below Post Ad