സൗദി അറേബ്യയിലെ റിയാദിൽ വെച്ച് മരണപ്പെട്ട തിരുമിറ്റക്കോട് സ്വദേശി അനൂപിന്റെ മൃതദേഹം കെ എം സി സിയുടെ സഹായത്താൽ നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിക്രമങ്ങളുമായി ദിവസങ്ങളോളം ജോലി മാറ്റിവെച്ച് പ്രവർത്തിച്ച റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫയർ ചെയർമാൻ റഫീഖ് പുല്ലൂർ, മറ്റു ഭാരവാഹികളായ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, ജാഫർ മഞ്ചേരി എന്നിവരുടെ ശക്തമായ ഇടപെടൽ മൂലമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
കെഎംസിസി നടത്തിയ മാതൃകാപരമായ സേവന പ്രവർത്തനത്തിന് അനൂപിൻ്റെ കുടുംബം നന്ദി പറഞ്ഞു.