ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന സംസ്ഥാനത്തെ തന്നെ വളരെ പ്രധാനപ്പെട്ട വികസന പദ്ധതിയാണ് തൃശൂർ - കുറ്റിപ്പുറം പാത നവീകരണം.
റിബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തി 218.44 കോടി രൂപ ഉപയോഗിച്ച് ഈ പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
തൃശൂർ ജില്ലയിലെ പാറമേക്കാവ് മുതൽ ജില്ലാ അതിർത്തിയായ കല്ലുംപുറം വരെ 33.23 കിലോ മീറ്റർ ദൈർഘ്യത്തിലാണ് പ്രവൃത്തി. '
ബിഎം ബിസി ടാറിംഗ്, വൈറ്റ് ടോപ്പിംങ് എന്നിങ്ങനെ ആധുനിക നിലവാരത്തിലാണ് പ്രവൃത്തികൾ അതിവേഗം മുന്നോട്ട് പോകുന്നത്.
തൃശൂർ - കുറ്റിപ്പുറം പാത നവീകരണം അതിവേഗം പുരോഗമിക്കുന്നു.
നവംബർ 27, 2022
Tags