ആനക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി സി രാജു സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റുബിയ റഹ്മാൻ അധ്യക്ഷതയും വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പി സവിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ , മെമ്പർമാരായ കെ പി മുഹമ്മദ് ടി സാലിഹ് , വി പി സജിത, ഗിരിജ മോഹനൻ, വി പി ബീന, ദീപ കെ , ടി സി പ്രജീഷ , മെഡിക്കൽ ഓഫീസർ റജിന എം കെ , ആയുർവേദ മെഡിക്കൽ ഓഫീസർ ഹസ്നത്ത് അറബി രാഷ്ട്രീയ സാംസ്കാരിക പ്രധിനിധികൾ ആയി പി ബാലകൃഷ്ണൻ , അഡ്വ ബഷീർ , പി എം കരീം , ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ആനക്കര പഞ്ചായത്തിലെ കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ കാലത്ത് 9 മണി മുതൽ വൈകീട്ട് 6 മണിവരെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും
ആനക്കര പഞ്ചായത്തിലെ 2022-23 വർഷം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈ സേവനം നടപ്പിലാക്കുന്നത്.ആനക്കരയിലെ സാധരണക്കാരയ ജനങ്ങൾക്കാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ആശ്വാസമാവുക