തൃത്താല സോക്കർ കാർണിവൽ; ഓപ്പൺ ഫോറം ഐ.എം വിജയൻ ഉദ്ഘാടനം ചെയ്തു.


 

തൃത്താല എം.എൽ.എയും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് സോക്കർ കാർണിവൽ തുടരുന്നു.

ലഹരിക്കെതിരെ സംഘടിപ്പിച്ച കാമ്പൈന്റെ ഭാഗമായി ഫുട്ബോളിന്റെ ചരിത്രവും വർത്തമാനവും ലോകകപ്പ് മത്സരങ്ങളെ കുറിച്ചുള്ള ചർച്ചകളുമായ  ഓപ്പൺ ഫോറം ഐ.എം വിജയൻ ഉദ്ഘാടനം ചെയ്തു.


എം.പി ശിവശങ്കരൻ അദ്ധ്യക്ഷനായി.   ഹബീബുറഹ്മാൻ, രവീന്ദ്രദാസ് ശ്രീജ ശ്യാം, രാജീവ് രാമചന്ദ്രൻ, സുബൈർ വാഴക്കാട്, വി. അനിരുദ്ധൻ, പി. ജയകുമാർ, ഉമാശങ്കർ, ഉണ്ണി തച്ചോത്ത് എന്നിവർ സംസാരിച്ചു.

Below Post Ad