എടപ്പാൾ കത്തിക്കുത്ത്; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തി


 

എടപ്പാൾ: തമിഴ്നാട് സ്വദേശിയായ 45 കാരനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുമായി ചങ്ങരംകുളം പോലീസ് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നായി കുത്താനായി ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

എസ് ഐ സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനോജ്, ഷിജു പി, സി പി ഒ വിബീഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ബന്ധുവും സുഹൃത്തുമായ ശശികുമാർ (44)നെകൂടെ താമസിച്ചിരുന്ന മണികണ്ഠൻ(27) വാക്ക് തർക്കത്തിനിടെ കുത്തി പരിക്കേൽപ്പിച്ചത്. 

ബുധനാഴ്ച കാലത്ത്പ്രതിയെ ചങ്ങരംകുളം പോലീസ് എടപ്പാളിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


Below Post Ad