റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ ഇന്ന് മുതൽ മാറ്റം


 സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ മാറും.

 പുതിയ സമയക്രമമനുസരിച്ച്‌ രാവിലെ എട്ട് മണി മുതല്‍ 12 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയുമാകും ഇനി പ്രവര്‍ത്തനമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

നിലവില്‍ 8:30 മുതല്‍ 12:30 വരെയും വൈകിട്ട് 3:30 മുതല്‍ 6:30 വരെയുമാണ്. വര്‍ദ്ധിച്ച്‌ വരുന്ന വേനല്‍ച്ചൂട് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റം.

Tags

Below Post Ad