കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തിരിച്ചിറക്കി


 

മുംബൈ: മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം 10 മിനിറ്റിനുള്ളിൽ തിരിച്ചിറക്കി. 

110ലധികം യാത്രക്കാരുമായി ഞായറാഴ്ച രാവിലെ പറന്നുയർന്ന എ.െഎ 581 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു.


'വിശദമായ പരിശോധനകൾക്ക് ശേഷമായിരുന്നു വിമാനം പറക്കാൻ തയ്യാറായത്. എന്നാൽ, രാവിലെ 6.13ന് പറന്ന വിമാനം 6.25 ഓടെ തിരിച്ചിറക്കി. ഏകദേശം മൂന്ന് മണിക്കൂറിലധികം സർവ്വീസ് വൈകി.


Tags

Below Post Ad