പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് ഇന്നു മുതല്‍ പുനരാരംഭിക്കും


 

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുവാന്‍ ആഭ്യന്തര 

മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകര്‍ക്ക് 500 ദിനാറില്‍ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. 

മക്കളെ കൊണ്ടു വരുന്നതിന് പിതാവിനും മാതാവിനും സാധുവായ റെസിഡന്‍സി ഉണ്ടായിരിക്കണം. ആദ്യ ഘട്ടത്തില്‍ 5 വയസ്സിനു താഴെയുള്ള മക്കളുടെ വിസ അപേക്ഷയാണ് സ്വീകരിക്കുക.

 ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ താമസ കാര്യ വിഭാഗം മാനേജരുടെ പ്രത്യേക അനുമതി പ്രകാരം ശമ്പള വ്യവസ്ഥയില്‍ ഇളവ് നല്‍കും 


Tags

Below Post Ad