തൃത്താല സോക്കര്‍ കാര്‍ണിവല്‍;ഓപ്പണ്‍ ഫോറം ഇന്ന് ഞാങ്ങാട്ടിരിയില്‍



ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ഫുട്‌ബോളാണ് ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സോക്കര്‍ കാര്‍ണിവല്‍ എന്ന പേരില്‍ ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് ഇന്ന് (നവംബര്‍ 15) വൈകിട്ട് അഞ്ചിന് ഞാങ്ങാട്ടിരിയില്‍ ഓപ്പണ്‍ ഫോറം നടക്കും.


ഫുട്‌ബോളിന്റെ ചരിത്രവും വര്‍ത്തമാനവും, ലോകകപ്പ് മത്സരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ലിറ്റില്‍ എര്‍ത്ത് തിയറ്റേഴ്‌സിന്റെ ബൊളീവിയന്‍ സ്റ്റാര്‍സ് എന്ന നാടകം എന്നിവയുണ്ടാകും.

ഫുട്‌ബോള്‍ താരങ്ങളായ ഐ.എം വിജയന്‍, പി. ഹബീബുറഹ്മാന്‍, മാധ്യമപ്രവര്‍ത്തകരായ എ.എന്‍ രവീന്ദ്രദാസ്, ശ്രീജ ശ്യാം, രാജീവ് രാമചന്ദ്രന്‍, സുബൈര്‍ വാഴക്കാട് എന്നിവര്‍ പങ്കെടുക്കും.

Below Post Ad