പരുതൂർ പഞ്ചായത്ത്‌ മുൻ എം എസ് എഫ്  പ്രസിഡന്റ് മുഹമ്മദ് ഷാഫി മരണപ്പെട്ടു.


 

പള്ളിപ്പുറം : ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി ചെറുകുടങ്ങാട് കരളൻ കുന്നത്ത് മുഹമ്മദ് ഷാഫി (33 വയസ്സ് ) മരണപ്പെട്ടു.

ആദ്യകാല എം എസ് എഫ് പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ്, നിയോജക മണ്ഡലം ഭാരവാഹിയായിരുന്നു.

ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയിരുന്ന ഷാഫി രണ്ടാഴ്ച മുൻപാണ് നാട്ടിൽ എത്തിയത്.

വൈദ്യ പരിശോധനയിൽ അർബുദ്ധ രോഗം കണ്ടത്തിയതിനെ ആർ സി സി യിൽ ചികിത്സയിലായിരുന്നു

പിതാവ് മുഹമ്മദ്, മാതാവ് സൈനബ, ഭാര്യ റംഷീന, മകൾ ഇശാ ഫാത്തിമ , സഹോദരന്മാർ സിറാജുദ്ദീൻ, മുഹമ്മദ് ശരീഫ്, അബ്ദുൽ ജലീൽ, മുഹമ്മദ് ഷഫീഖ്

ഖബറടക്കം ഇന്ന്  12.30ന് ചെമ്പുലങ്ങാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ


Tags

Below Post Ad