എടപ്പാൾ മേൽ പാലത്തിനടിയിലെ പാർക്കിംഗിന് നിയന്ത്രണം


 എടപ്പാൾ: എടപ്പാൾ മേൽ പാലത്തിനടിയിലെ പാർക്കിംഗ് സൗകര്യം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് മാത്രം. ഇന്ന് ചേർന്ന ഗ്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.


പേ പാർക്കിംഗ് സംവിധാനമാക്കി മാറ്റുന്നതിനായി ആർ ബി ഡി സി കെയിക്ക്‌ കത്ത് നൽകാനും മറുപടി ലഭിക്കുന്ന പക്ഷം മാറ്റി പുനസ്ഥാപിക്കാനും നിർദ്ദേശിച്ചു.

തൃശ്ശൂർ റോഡിലും കോഴിക്കോട് റോഡിലും സീബ്ര ലൈൻ വരയ്ക്കും. ബസുകൾ മൂന്ന് മിനിറ്റിനകം ആളെ കയറ്റി ഇറക്കി ടൗൺ വിട്ട് പോകണം.

 കെ ടി ജലീൽ എം എൽ എ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ മജീദ്, സി ഐ ബഷീർ ചിറക്കൽ, ഇ പ്രകാശ്, എസ്.ഐ ഖാലിദ് തുടങ്ങിയവരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു


Tags

Below Post Ad