പെരിന്തല്‍മണ്ണ ഓടുന്ന ബസിനു മുന്നില്‍ ചാടി യുവാവിന്റെ സാഹസം


 

പെരിന്തല്‍മണ്ണ:ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്‍റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനില്‍ എ.ബി.സി. മോട്ടോഴ്‌സിന് സമീപത്ത് ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നും പരാക്രമം കാട്ടിയത്. ഇയാള്‍ നേരത്തെ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം.

റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്നു ചാടുകയായിരുന്നു.

വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. അല്പനേരം റോഡിലിരുന്ന ശേഷം ഇയാള്‍ ബസിന്റെ ഡ്രൈവിങ് സീറ്റില്‍
കയറിയിരുന്ന് കാലുകള്‍ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ച് പരാക്രമം തുടർന്നു.

തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇയാളെ പെരിന്തല്മണ്ണ പോലീസെത്തി മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് മാതാപിതാക്കളെത്തി കോഴിക്കോട്ടെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റി

Below Post Ad