കക്കാട്ടിരി മല - വട്ടത്താണി റോഡിലെ അപകട വളവ് നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു


 
നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കക്കാട്ടിരി മല - വട്ടത്താണി റോഡിലെ കൊടുംവളവ് നിവർത്താൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .


കക്കാട്ടിരി സെൻറർ കഴിഞ്ഞ് മല റോഡിലേക്ക് പോകുന്ന വഴിയിൽ കയറ്റം കഴിഞ്ഞ ഉടനെയുള്ള കൊടുംവളവ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതായും പലപ്പോഴും വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്ക് അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .

റോഡ് നിർമ്മാണം പൂർത്തിയായാൽ വാഹനങ്ങളുടെ വേഗത വർദ്ധിക്കുന്നതിനാൽ അപകട സാധ്യത ഇരട്ടിയാകാനാണ് സാധ്യത. മറ്റ് മറുഭാഗത്ത് നിന്ന് വരുന്ന വാഹനത്തെ കാണാൻ പോലും സാധിക്കാത്ത തരത്തിലുള്ള വളവാണ് ഇവിടെയുള്ളത് .

ഇത് നിവർത്തണമെങ്കിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന പ്രൈവറ്റ് പ്രോപ്പർട്ടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്താൽ മാത്രം മതിയാകും .പട്ടിത്തറ സർവ്വീസ് സഹകരണ ബാങ്കിൻ്റെ അധീനതയിൽ ഉള്ളതാണ് ഈ സ്ഥലം .ബാങ്ക് അധികാരികൾ കനിഞ്ഞാൽ മാത്രമേ അപകട സാധ്യതയുള്ള ഈ മേഖലയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ .

മല - വട്ടത്താണി റോഡ് ഉന്നത നിലവാരത്തിലേക്ക് നീങ്ങുമ്പോൾ ഈ പ്രദേശം ഒരു അപകടകെണിയായി മാറാതിരിക്കാൻ അധികാരികളും ജനപ്രതിനിധികളും മുൻകയ്യെടുത്ത് ബാങ്ക് അധികാരികളുമായി ബന്ധപ്പെട്ട് റോഡിൻ്റെ വളവ് നിവർത്തുന്നതിനാവശ്യമായ സ്ഥലം വിട്ട് നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത് .

Padaka Noushad

Tags

Below Post Ad