ചാലിശ്ശേരി,കക്കാട്ടിരി സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ


 

ചാലിശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം ഹിസ്റ്ററി (സീനിയർ) തസ്തികയിൽ താത്കാലികാധ്യാപകരെ വേണം. കൂടിക്കാഴ്ച 10-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

കൂറ്റനാട്: കക്കാട്ടിരി ഗവ. യു.പി. സ്കൂളിൽ പാർട്ട്ടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. 11-ന് ഉച്ചയ്ക്ക് 2.30-ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.


Below Post Ad