തൃത്താല : പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഫുട്ബോൾ ഫിലിം ഫെസ്റ്റിവലും സംയുക്തമായി സംഘടിപ്പിക്കുന്ന തൃത്താലയുടെ സോക്കർ കാർണിവൽ
ഫുട്ബോൾ ഫിലിം ഫെസ്റ്റിവൽ നവ. 16, 17, 18 തിയ്യതികളിൽ വൈകുന്നേരം 6 മണിക്ക് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വെച്ച് നടത്തുന്നു.
തൃത്താല എം.എൽ.എയും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് സോക്കർ കാർണിവൽ നടത്തിവരുന്നത്.