എടപ്പാൾ: ഖത്തറിൽ വച്ച് നടക്കുന്ന ഫിഫ 2022 ഫുട്ബോൾ ലോക കപ്പ് മാമാങ്കത്തിൽ കാണികളെ നിയന്ത്രിക്കുന്ന വോളന്റീർമാരുടെ ലീഡറായി എടപ്പാൾ സ്വദേശിയായ റഷീദ് മാണൂർ.
സെമി ഫൈനൽ, ഫൈനൽ തുടങ്ങി പത്തോളം ടൂർണമെന്റുകൾ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യമാണ് റഷീദിന് ലഭിച്ചിരിക്കുന്നത്.
ഈ ലോക കപ്പിലേക്കുള്ള വോളന്റീർമാരെ ഇന്റർവ്യൂ ചെയ്തിരുന്ന 600 അംഗ പയനീർ വോളന്റീർമാരിലും ഇദ്ദേഹം ഉണ്ടായിരുന്നു. ഫിഫ ക്ലബ് വേൾഡ് കപ്പ് ,ഫിഫ അറബ് കപ്പ്, അമീർ കപ്പ്, ഐഎഎഎഫ് അത്ലറ്റിക്സ് ചാംപ്യൻഷിപ് തുടങ്ങി ഒട്ടനവധി കായിക പരിപാടികളിൽ എസ്പിഎസ്-ടീം ലീഡർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്
ഖത്തറിലെ മലയാളി വോളന്റീർമാരുടെ കൂട്ടയ്മയായ ഖത്തർ മല്ലു വോളന്റീർസ് എന്ന ഗ്രൂപ്പിന്റെ കാര്യനിർവ്വാഹക സംഘത്തിലെ അംഗം കൂടി ആണ് ഇദ്ദേഹം.ഖത്തറിലെ സാമൂഹിക സേവന രംഗത്തെ നിറ സാനിദ്ധ്യമായ റഷീദ്,പ്രവാസികളുടെ സംഘടനയായ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറിയാണ്
2008 മുതൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന ഇദ്ദേഹം പ്രവാസ മേഖലയിലെ വിവിധ കൂട്ടായ്മകളുടെ മുൻ നിര സംഘാടകൻ കൂടിയാണ്.
ലോക കപ്പ് ഫുട്ബോൾ: വളണ്ടിയർമാരെ നിയന്ത്രിക്കുന്നത് എടപ്പാളുകാരൻ | KNews
നവംബർ 16, 2022
Tags