തൃത്താലക്ക് ക്രിസ്മസ് സമ്മാനവുമായി മന്ത്രി എം.ബി രാജേഷ് ; കോതച്ചിറ സ്‌കൂളിൻ്റെ പുതിയ കെട്ടിട നിർമ്മാണത്തിന് 1.20 കോടി


 

തൃത്താലക്ക് ക്രിസ്മസ് സമ്മാനവുമായി മന്ത്രി എം.ബി രാജേഷ് .കോതച്ചിറ ജി യു പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 1.20 കോടി രൂപയാണ് ആ സമ്മാനം.

വിദ്യാഭ്യാസ വകുപ്പിന്റെ 2022 - 23 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ നാല് സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാനായി പ്രൊപ്പോസലുകൾ സമർപ്പിച്ചിരുന്നു.

 ഇതിൽ കോതച്ചിറ ജി.യു.പി.സ്കൂളിന് 1.20 കോടി രൂപ അനുവദിച്ചു കൊണ്ട് ഇന്ന് ഭരണാനുമതി ലഭിച്ചിരിക്കുന്നു. ബാക്കിയുള്ളവ കൂടി ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടന്നു വരുന്നതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ വർഷം 5 കോടി രൂപയാണ് തൃത്താല മണ്ഡലത്തിലെ നാല് സ്കൂളുകൾക്കായി അനുവദിച്ചത്. ഇതിൽ മൂന്നെണ്ണത്തിന്റെയും പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു. എൽ.പി., യു.പി.സ്കൂളുകൾ ഗ്രാമ പഞ്ചായത്തിനു കീഴിലായതിനാൽ വലിയ ഫണ്ടുകൾ നീക്കിവയ്ക്കാൻ പഞ്ചായത്തുകൾക്കാവില്ല. 

ഈ വസ്തുത തിരിച്ചറിഞ്ഞു കൊണ്ടാണ് LP, UP സ്കൂളുകൾക്ക് പരമാവധി സംസ്ഥാന സർക്കാരിന്റെ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Below Post Ad