പറക്കുളം അയ്യൂബി ഗേള്‍സ് വില്ലേജ് ഹാദിയ നാലാം സനദ് ദാന സമ്മേളനം പ്രൗഢമായി. രണ്ട് മാസത്തെ വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ കാമ്പൈന്‍ രൂപത്തില്‍ ആവിശ്ക്കരിച്ച കോണ്‍വെക്കേഷന്‍ പദ്ധതികളുടെ സമാപന ചടങ്ങായിരുന്നു ഇന്നലെ അയ്യൂബി എജുസിറ്റിയില്‍ നടന്നത്.
ഹയര്‍സെക്കണ്ടറി കൊമേഴ്സ്, ഹ്യൂമാനിറ്റീസ് പഠനത്തോടൊപ്പം ജാമിഅ മര്‍കസു സഖാഫത്തി സുന്നിയ്യയുടെ ഹാദിയ കോഴ്സും, പ്ലസ്ടുവിന് ശേഷം ഹാദിയ ഡിപ്ലോമ ഇന്‍ ശരീഅ കോഴ്സും പൂര്‍ത്തീകരിച്ച അറുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി വിശിഷ്ടാതിഥിയായി സംസാരിച്ചു. കൈവരിക്കുന്ന നേട്ടങ്ങളും, അംഗീകാരങ്ങളും സാമൂഹിക ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുളള ആയുധങ്ങളാക്കാന്‍ ഹാദിയകള്‍ക്ക് സാധിക്കണം എന്ന് അദ്ദേഹം പങ്കുവെച്ചു.
![]() |
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി വിശിഷ്ടാതിഥിയായി സംസാരിക്കുന്നു. |
എജുസിറ്റി പ്രസിഡന്‍റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം എമര്‍ജിംഗ് അയ്യൂബി ഡയറക്ടര്‍ ഇ.വി അബ്ദുറഹ്‌മാന്‍ ഹാജി പ്രസ്തുത സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗേള്‍സ് വില്ലേജ് പ്രിന്‍സിപ്പല്‍ ഉനൈസ് സഖാഫി കൂടല്ലൂര്‍ കോണ്‍വെക്കേഷന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. മര്‍കസ് ആവിസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ അസ്‌ലം നൂറാനി, അബ്ദുറസാഖ് സഅ്‌ദി, അബ്ദുറഹ്മാന്‍ കുഞ്ഞുക്കാസ്, ഫൈസല്‍ സഖാഫി സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന അവൈക്ക് മീറ്റപ്പ് സെഷനില്‍ വ്യത്യസ്ത പ്രോഗ്രാമുകള്‍ക്ക് ടീം അവൈക്ക് കോഡിനേറ്റേഴ്സ് നേതൃത്വം നല്‍കി.
വ്യത്യസ്ത പദ്ധതികളുടെ പ്രഖ്യാപനവും ലോഞ്ചിംഗും പ്രസ്തുത ചടങ്ങില്‍ നടന്നു. '' സ്നേഹത്തിന്‍റെ പതിനഞ്ച് വര്‍ഷങ്ങള്‍ '' എന്ന ശീര്‍ഷകത്തില്‍ അയ്യൂബി സംരംഭങ്ങളില്‍ സേവനം ചെയ്തുവരുന്ന പതിനഞ്ച് വര്‍ഷത്തിന് മുകളിലുളള അധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാരായവരെ പ്രത്യേകം ചടങ്ങില്‍ ആദരിച്ചു. ''കണ്ണാന്തളി പൂത്തകാലം'' സപ്ലിമെന്‍റ് പ്രകാശനം ചെയ്തു. അബ്ദുല്‍ കബീര്‍ അഹ്സനി, ഇ.വി.എ നസീര്‍, അബ്ദുറസാഖ് സഅ്ദി, എ.പി അഷ്റഫ് സംബന്ധിച്ചു.