എടപ്പാൾ - പടിഞ്ഞാറങ്ങാടി റൂട്ടിൽ ബസ് സമരം തുടരുന്നു. യാത്രക്കാർ ദുരിതത്തിൽ


 

എടപ്പാൾ: പടിഞ്ഞാറങ്ങാടി- എടപ്പാൾ റോഡ് തുറന്നുകൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാരുടെ സമരം തുടരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതലാണ് ബസ് സർവീസ് നിർത്തിവെച്ച് പ്രതിഷേധം ആരംഭിച്ചത്

ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ റോഡിലൂടെ നിലവിൽ കടന്നുപോകുന്നുണ്ടെന്നിരിക്കെ ബസ് സർവീസ് ആരംഭിക്കാൻ റോഡ് തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ സമരം തുടരുന്നത്

ജനുവരി ഒന്നു മുതൽ എടപ്പാൾ പടിഞ്ഞാറങ്ങാടി റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

അപ്രതീക്ഷിത ബസ് സമരത്തിൽ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിയത്

ഇന്നലെ മുതൽ  ആരംഭിച്ച ഈ റൂട്ടുകളിലെ ബസ് സമരം റോഡ് തുറക്കുന്നത് വരെ ഉണ്ടാകുമെന്നും ബസ് ജീവനക്കാർ അറിയിച്ചു. 

ഉടനെ അടിയന്തിരമായി ഇതിനൊരു പരിഹാരം അധികൃതർ ഉണ്ടാക്കാത്ത പക്ഷം മറ്റു സമര പരിപാടികളുമായായി മുന്നോട്ടു പോകുമെന്നും ബസ്സ്‌ ജീവനക്കാർ പ്രതികരിച്ചു.

Below Post Ad