കെഎസ്ആർടിസി ബസ് ടിക്കറ്റ് ചാർജ് ഇനി ഫോൺപേയിലൂടെ നല്‍കാം


 

തിരുവനന്തപുരം: കെഎസ്ആർടിസി ഡിജിറ്റൽ പേയ്മെന്റിലേക്ക്. ഇനിമുതൽ ബസിൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം.

 ബാലൻസ് കിട്ടിയില്ലന്ന തോന്നലും, ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിയും വരില്ല. ബുധനാഴ്ച മുതൽ പുതിയ സംവിധാനം നിലവിൽവരും.

ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി.

 

Tags

Below Post Ad