ബംഗളൂരു: ബംഗളൂരുവിൽനിന്ന് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കൾ മംഗളൂരുവിൽ അറസ്റ്റിലായി.
പൊന്നാനി സ്വദേശി എം. ജംഷീർ (24), കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫൽ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽനിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈൽ ഫോണുകളും കാറും പൊലീസ് പിടിച്ചെടുത്തു.