കാരുണ്യത്തിന്റെ കൂട്ടായ്മയിലൂടെ  നിർമ്മിച്ച അഞ്ച് ദാറുൽ ഖൈർ നന്മ വീടുകളുടെ സമർപ്പണം നാളെ


 

കുമരനെല്ലൂർ: ജീവകാരുണ്യ സേവന മേഖലകളിൽ നിസ്തുല സംഭാവനകളർപ്പിച്ച എസ് വൈ എസ് ചേക്കോട് ആനക്കര സാന്ത്വന കേന്ദ്രത്തിന് കീഴിൽ പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച അഞ്ച് ദാറുൽ ഖൈർ നന്മ വീടുകളുടെ സമർപ്പണം മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നാളെ (വ്യാഴം) രാവിലെ പത്തിന് ചേക്കോട് വെച്ച് നടക്കും. 

ഒന്നാം കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഘട്ടത്തിലായിരുന്നു നിർധനരായ കുടുംബങ്ങൾക്ക് തണൽ വിരിക്കുവാൻ സ്ക്രാപ്പ് ചലഞ്ചിലൂടെ ചേക്കോട് എസ് വൈ എസ് തുടക്കം കുറിച്ചത്. എസ് വൈ എസിന്റെ ഈ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചത്. കപ്പൂർ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ചെയർമാനും, മുത്തു പറക്കുളം കൺവീനറും, പി എം സി മുഹമ്മദ് ഹസൻ ട്രഷററുമായ ഭവനന നിർമ്മാണ കമ്മിറ്റിക്ക് കീഴിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. 

700 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള അഞ്ച് വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ അരക്കോടി രൂപയോളം ചിലവ് വന്നതായി അഷ്റഫ് അഹ്സനി, ശറഫുദ്ദീൻ കളത്തിൽ, മുത്തു പറക്കുളം, കെ പി മൊയ്തീൻകുട്ടി ഹാജി, ശരീഫ് മുസ്ല്യാർ എന്നിവർ കുമരനെല്ലൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.


പരിപാടിയോടനുബന്ധിച്ച് പത്ത്‌ കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള സ്ഥലത്തിന്റെ കൈവശ രേഖ കൈമാറ്റവും നടക്കും. ചേക്കോട് ഗ്രാമത്തിന്റെ ചരിത്രം ഉൾകൊള്ളിച്ചുള്ള സുവനീറും ചടങ്ങിൽ പ്രകാശിതമാകും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

 കായിക ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിശിഷ്ടാതിഥിയായിരിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽബുഖാരി മുഖ്യപ്രഭാഷണം നടത്തും. എം എൽ എ മാരായ പി മമ്മി കുട്ടി, പി പി സുമോദ്, പി മുഹമ്മദ് മുഹസിൻ എന്നിവർക്ക് പുറമെ വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ല്യാർ കൊമ്പം, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: എപി അബ്ദുൽ ഹക്കീം അസ്ഹരി, കെ പി സി സി വൈസ് പ്രസിഡണ്ട് വിടി ബൽറാം പ്രസംഗിക്കും. 

ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ മുഹമ്മദ്, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ, മജീദ് അരിയല്ലൂർ, എൻ വി സിദ്ദീഖ് സഖാഫി, എൻ കെ സിറാജുദ്ദീൻ ഫൈസി ഷൗക്കത്ത് ഹാജി, എം എ നാസർ സഖാഫി, ഉമർ ഓങ്ങല്ലൂർ, ഉമർ മദനി, ടി പി എം കുട്ടി മുസ്ലിയാർ, ശുഐബ് മുസ്ലിയാർ, സിദ്ദീഖ് ഫൈസി,പി പി മുഹമ്മദ് കുട്ടി മാസ്റ്റർ, ജാബിർ സഖാഫി, അബ്ബാസ് സഖാഫി, സി എം ജാഫർ പങ്കെടുക്കും. ചേക്കോട് ഗ്രാമചരിത്രം എന്ന പുസ്തകം കുറ്റൂർ അബ്ദുറഹ്മാൻ ഹാജി കേരള ഹസൻ ഹാജിക്ക് ആദ്യ കോപ്പി നൽകി സുവനീർ പ്രകാശിതമാകും. കെ പി കുഞ്ഞാപ്പഹാജി, അലി ഹാജി, ഹൈദ്രാസ് ഹാജി, എ കെ വാപ്പുട്ടി ഹാജി, കെ പി മൊയ്തീൻ കുട്ടി ഹാജി എന്നിവർ സംബന്ധിക്കും.

Below Post Ad