ലോകകപ്പ് ഫൈനൽ; അര്‍ജന്‍റീന രണ്ട് ​ഗോളിന് മുന്നിൽ


 

ഖത്തർ ലോകകപ്പ് ഫൈനലിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരുമായ അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടത്തിൽ രണ്ട് ​ഗോളുകൾ നേടി അർജന്റീനയുടെ മുന്നേറ്റം. 

36ാം നിമിറ്റിൽ ഡീമരിയയാണ് അർജന്റീനയ്ക്കായി രണ്ടാം ​ഗോൾ നേടിയത്. ആദ്യ ​ഗോൾ മെസിയുടെ വകയായിരുന്നു. മത്സരത്തിന്റെ 21-ാം മിനിറ്റിൽ മുന്നേറിയ ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ​ഗോളാക്കി മാറ്റുകയായിരുന്നു.

 ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും കൂടുതൽ ​ഗോൾ നേടിയെന്ന റെക്കോർഡും മെസി സ്വന്തമാക്കി.


Below Post Ad