തൃശൂര്‍: ലോകകപ്പില്‍ ഇഷ്ട ടീം ജയിച്ചാല്‍ പലതരം ഓഫറുകള്‍ പതിവാണ്. ഇവിടെയിതാ സൗജന്യ ബിരിയാണി ഓഫറുമായി ഒരു ഹോട്ടല്‍. ഒന്നും രണ്ടും ആളുകള്‍ക്കല്ല, ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ മെസിപ്പട ഖത്തറില്‍ കപ്പുയര്‍ത്തിയാല്‍ 1000 പേര്‍ക്കാണ് സൗജന്യ ബിരിയാണി ഓഫര്‍ ചെയ്തിരിക്കുന്നത്.
തൃശൂര്‍ ചേറൂര്‍ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടല്‍ ഉടമസ്ഥന്‍ ഷിബു പൊറത്തൂരാണ് അര്‍ജന്റീനയുടെ ആരാധന മൂത്ത് വേറിട്ട ചലഞ്ചുമായി രംഗത്തെത്തിയത്.
വിജയത്തിന്റെ തൊട്ടടുത്ത ദിവസം ഡിസംബര്‍ 19 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ആദ്യം വരുന്ന 1000 പേര്‍ക്ക് സൗജന്യമായി ഇരുന്ന് കഴിക്കുന്ന രീതിയില്‍ ചിക്കന്‍ ബിരിയാണി നല്‍കുന്നു.
അര്‍ജന്റീന പതാകയുടെ നിറങ്ങളില്‍ അലങ്കരിച്ച സ്ഥാപനത്തില്‍ അര്‍ജന്റീന ജെഴ്‌സിയിലാണ് ഇപ്പോള്‍ ഭക്ഷണം വിളമ്പുന്നത്.