പടിഞ്ഞാറങ്ങാടി അയ്യൂബി ഗേള്‍സ് വില്ലേജ് വിദ്യാര്‍ത്ഥിനികളുടെ ആഭിമുഖ്യത്തില്‍ കട്ടൗട്ട് സ്ഥാപിച്ചു. ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനത്തോട് അനുബന്ധിച്ചാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുളളത്.
അറബി അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ''ള്വാദ്'' എന്ന അക്ഷരത്തിന്‍റെ കട്ടൗട്ടാണ് സ്ഥാപിച്ചിട്ടുളളത്.ഏറെ സവിശേഷ സ്വഭാവത്തോടെയാണ് അറബി അക്ഷരങ്ങള്‍ക് ഇടയില്‍ പ്രസ്തുത അക്ഷരത്തെ കാണുന്നത്. ള്വാദിന്‍റെ ഭാഷ എന്ന പേരും അംഗീകാരവും അറബി ഭാഷക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും മനോഹരമായി ഈ അക്ഷരം ഉച്ചരിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് അറബികള്‍. പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലും ''ള്വാദ് അക്ഷരം ഏറ്റവും മനോഹരമായി ഉച്ചരിക്കുന്നവരാണ് തങ്ങള്‍'' എന്ന് അഭിമാനം പറയുന്നത് കാണാനും സാധിക്കും.
ഇതര ഭാഷകളില്‍ ഈ അക്ഷരത്തെ കാണാന്‍ സാധിക്കില്ല എന്നത് തന്നെയാണ് പ്രധാന സവിശേഷത. അറബികളല്ലാത്തവര്‍ ഈ അക്ഷരത്തെ യഥാര്‍ത്ഥ രൂപത്തില്‍ ഉച്ചരിക്കാന്‍ ശ്രമിക്കുമ്പോഴും, തങ്ങളുടെ ഭാഷയിലേക്ക് അതിനെ എഴുതാന്‍ ശ്രമിക്കുമ്പോഴും പ്രയാസം അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് ള്വാദിന്‍റെ മാത്രം പ്രത്യേകതയാണ്.
അറബി അക്ഷരമാലയിലെ ഇരുപതിഎട്ട് അക്ഷരങ്ങളും ള്വാദ് എന്ന പ്രസ്തുത കട്ടൗട്ടിനുളളില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇ.പി.ഇ ഫോം ഷീറ്റില്‍ മനോഹരമായ ള്വാദ് എന്ന അക്ഷരത്തെ കട്ട് ചെയ്യുകയും, സെറാമിക്ക് സില്‍വ്വര്‍ കളര്‍ പെയ്ന്‍റില്‍ മുഴുവന്‍ അക്ഷരങ്ങളെയും അറബിക്ക് കാലിഗ്രാഫി ശൈലിയില്‍ എഴുതി ചേര്‍ത്തിരിക്കുകയുമാണ്.
ചൂടികൊണ്ട് പൊതിഞ്ഞ ഫ്രൈം മനോഹരമായി അലങ്കരിച്ച് അയ്യൂബി കാമ്പസില്‍ സ്ഥാപിച്ചിരിക്കുകയാണ്. സലീമ കുമ്പിടി, മുഷ്‌രിഫ, ഷഹ്ദിയ, അയിശ ഷിഫ, റമീസ, റിനീഷ, മുര്‍ഷിദ, ആദില, റുഫൈദ, അസ്‌ന, ഹന്ന എന്നീ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.