എടപ്പാൾ ; പുതുവത്സരാഘോഷ മറവിൽ വാഹനങ്ങൾ ചീറിപ്പായാനുള്ള സാധ്യതയുള്ളതിനാൽ ഇന്നും നാളെയും ജില്ലയിലെ ദേശീയ, സംസ്ഥാന പാതകൾ, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മോട്ടർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി.
എൻഫോഴ്സ്മെന്റ് വിഭാഗം, മലപ്പുറം ആർടിഒ ഓഫിസ് തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രാത്രികാല പരിശോധന.
ആഘോഷ നാളുകളിലെ അപകടങ്ങൾ കുറയ്ക്കാൻ വാഹന പരിശോധന കർശനമാക്കാൻ മോട്ടർവാഹന വകുപ്പ്. ജില്ല ആർടിഒ സി.വി.എം.ഷരീഫിന്റെ നേതൃത്വത്തിലാണ് പുതുവത്സരത്തോടനുബന്ധിച്ച് കർശന വാഹന പരിശോധന ജില്ലയിൽ നടക്കുക.
മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹനയാത്ര, സിഗ്‌നൽ ലംഘനം എന്നീ കുറ്റങ്ങൾ കണ്ടെത്തിയാൽ പിഴയ്ക്കു പുറമേ ലൈസൻസും റദ്ദാക്കും.
പുതുവത്സരാഘോഷം;പരിശോധന ശക്തമാക്കി പോലീസും മോട്ടോർ വാഹന വകുപ്പും
ഡിസംബർ 30, 2022