മദ്യവുമായി വന്ന ലോറി കോഴിക്കോട്ട് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ഫറോക്ക് പഴയപാലത്തില്‍ ഇടിച്ചാണ് അപകടം. ലോറി നിര്‍ത്താതെ പോയി.
ഇടിയുടെ ആഘാതത്തിൽ അന്‍പതോളം കെയ്സ് മദ്യം റോഡില്‍ വീണു. മദ്യക്കുപ്പികള്‍ നാട്ടുകാര്‍ എടുത്തു, അവശേഷിച്ചത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.