പട്ടാമ്പിയിൽ വിരുന്നെത്തിയ സിംഹവാലൻ കുരങ്ങ് കൗതുകക്കാഴ്ചയായി


 

പട്ടാമ്പി: ഗവ. ഹൈസ്‌കൂളിൽ വിരുന്നെത്തിയ സിംഹവാലൻകുരങ്ങ് കുട്ടികൾക്കും അധ്യാപകർക്കും കൗതുകക്കാഴ്ചയായി. 

തിങ്കളാഴ്ച രാവിലെയോടെ സ്‌കൂളിലെ പുളിമരത്തിൽനിന്നും പുളി താഴേക്കുവീഴുന്നത് കണ്ട് അധ്യാപകർ മുകളിലേക്ക് നോക്കിയപ്പോഴാണ് സൈലന്റ്‌വാലി വനമേഖലകളിൽ കാണാറുള്ള സിംഹവാലൻ കുരങ്ങ് മരത്തിനുമുകളിൽ ഇരിക്കുന്നത് കണ്ടത്. 

അധ്യാപകരെ കണ്ടതോടെ കുരങ്ങൻ ഗ്രൗണ്ടിനോടുചേർന്നുള്ള ഉയരമുള്ള ആൽമരത്തിലേക്ക് കുതിച്ചുകയറി. വിവരമറിഞ്ഞെത്തിയവർ ‘ഫോട്ടോഷൂട്ടും’ നടത്തി. സിംഹവാലൻ ആൽമരത്തിൽ മണിക്കൂറോളം ചെലവഴിച്ചു.

 സ്‌കൂളിൽനിന്നും വിവരമറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർക്കും അൽപ്പനേരം മുഖംകാണിച്ച് കുരങ്ങൻ തൊട്ടടുത്ത പറമ്പിലേക്ക് മറഞ്ഞു.

Tags

Below Post Ad