ലോകകപ്പ് കളിയാരവം ഒഴിഞ്ഞു. തെരുവുകളിൽ ഉയർത്തിയ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ്.
ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബോർഡുകളും കട്ടൗട്ടുകളും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്. എല്ലാവരും ഇതിനായി മുന്നോട്ടു വരണമെന്ന് പറഞ്ഞാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്നാൽ ഫുട്ബോള്‍ കളിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ മാത്രമല്ല, തെരുവോരങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയക്കാരുടെയും മറ്റും മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകളും നീക്കം ചെയ്യണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ പലരും കമൻ്റ് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ സംഘടനകളുടെയും മറ്റും കൊടിയും, ഫ്ലെക്സ്, തോരണങ്ങളും പരിപാടി കഴിഞ്ഞതിനു ശേഷവും പൊതു ഇടങ്ങളിൽ ഇപ്പോഴും അവിശേഷിക്കുന്നു. അതും ഈ കൂട്ടത്തിൽ എടുത്തു മാറ്റണമെന്ന അഭിപ്രായവും ശക്തമാണ്
ലോകകപ്പ് നമ്മൾ ആഘോഷിച്ചു, ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണം; മന്ത്രി എം.ബി രാജേഷ്
ഡിസംബർ 19, 2022
Tags