സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ മനോജ് കുമാര്‍(35), ശ്രീനാഥ്(35) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.