തൃശൂരിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം


 

തൃശൂർ റെയിൽവേ സ്റ്റേഷനിൽ  ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി വീണ് ട്രെയിനിനടിയിൽപ്പെട്ട് യുവാവിന്‌ ദാരുണാന്ത്യം.

തൃശൂർ കൂർക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം.

 പ്ലാറ്റ് ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി ട്രെയിനിന്റെ അടിയിലോട്ട് വീഴുകയായിരുന്നു.

തൃശൂർ റെയിൽവെ പോലീസ് നടപടികൾ സ്വീകരിച്ചു.തൃശൂർ ആകട്സ് പ്രവർത്തകർ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Below Post Ad