കൂടല്ലൂർ: സാമൂഹികസേവന പ്രവർത്തനങ്ങളുമായി വിദ്യാലയങ്ങളിൽ എൻ.എസ്.എസ്. യൂണിറ്റുകളുടെ സപ്തദിന ക്യാമ്പുകൾ തുടങ്ങി.
ആനക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് ക്യാമ്പിന് കൂടല്ലൂർ ഗവ.ഹൈസ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷാനിബ ടീച്ചർ, ബ്ലോക്ക് മെമ്പർ എം ടി ഗീത, വാർഡ് മെമ്പർമാരായ കെ.പി മുഹമ്മദ്, ടി സാലിഹ്, പി.കെ ബാലചന്ദ്രൻ.
പി ടി എ പ്രസിഡണ്ട് ഷുക്കൂർ, ഇ പരമേശ്വരൻ കുട്ടി, ഹമീദ്, സലിം, മുജീബ് റഹ്മാൻ, എം വി സിദ്ധീഖ്, സിബി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ആനക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് ക്യാമ്പ് തുടങ്ങി.
ഡിസംബർ 27, 2022