കൂടല്ലൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് വാഗൺ ആർ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം.
കാൽമുട്ടിന് സാരമായി പരിക്കേറ്റ തവനൂർ സ്വദേശിനി തങ്കത്തിനെ (65) കുന്ദംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം കൂടല്ലൂർ എ ജെ ബി സ്കൂൾ റോഡ് പരിസരത്ത് വെച്ച് കുറ്റിപ്പുറത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.
തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ന്യൂസ് ഡെസ്ക് .കെ ന്യൂസ്