ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്ന് വീണ് കൊച്ചനൂർ സ്വദേശി മരിച്ചു


 

ഒറ്റപ്പാലം:  വടക്കേക്കാട് കൊച്ചന്നൂർ സ്വദേശിയായ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്തി.
കൊച്ചന്നൂർ പരേതനായ യാങ്കത്ത് വീട്ടിൽ  ജബ്ബാറിന്റെ മകൻ 21 വയസ്സുള്ള ജെബിനാണ് മരിച്ചത്.

കോയമ്പത്തൂരിൽ പഠിച്ചിരുന്ന ജബിൻ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ വെള്ളിയാഴ്ച്ച രാവിലെയാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്.

കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒറ്റപ്പാലത്ത് വെച്ച് മൃതദേഹം കണ്ടത്.

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്.


Below Post Ad