ദോഹ: കാൽപന്തു ലോകം ഇന്ന് ലുസൈലിലേക്ക് കണ്ണയച്ച് കാത്തിരിക്കുന്നു. ലയണൽ മെസ്സിയുടെ അർജൻറീന കലാശപ്പോരാട്ടത്തിലേക്ക് മാർച്ച് ചെയ്യുമോ..? അതോ, ലൂകാ മോഡ്രിച്ചിൻെറ ക്രൊയേഷ്യ വീണ്ടും ലോകകപ്പ് ഫൈനലിൽ ഇടം പിടിക്കുമോ.
ഖത്തർ സമയം രാത്രി 10ന് ലുസൈലിൻെറ കളിമൈതാനിയിൽ വിശ്വമേളക്ക് പന്തുരുളുേമ്പാൾ തെക്കനമേരിക്കയും യൂറോപ്പും ആഫ്രിക്കയും അങ്ങ് ഇന്ത്യയും ലുസൈലിലേക്ക് വാതിലുകൾ തുറന്നിരിക്കും.
ടൂർണമെൻറിലെ ഹോട് ഫേവറിറ്റാണ് അർജൻറീന. 1986ന് ശേഷം, ഒരു ലോക കിരീടം എന്ന സ്വപ്നത്തിന് മുന്നിൽ പലതവണ എത്തിയിട്ടും വീണു പോയവർ ഖത്തറിലൂടെ വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്.
മെസ്സിക്കു വേണ്ടി ഒരു ലോകകിരീടം എന്ന സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണാം. പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ലൂകാ മോഡ്രിചും പെരിസിചും ഉൾപ്പെടെുന്ന ക്രൊേയഷ്യൻ കുതിപ്പ്.