അനധികൃത ഖനനം: പട്ടാമ്പി, തൃത്താല മേഖലകളില്‍ പരിശോധന നടത്തി | KNews

 


മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പട്ടാമ്പി, തൃത്താല മേഖലകളില്‍ പരിശോധന നടത്തി.

 തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, പട്ടിത്തറ ഭാഗങ്ങളില്‍ ഖനനാനുമതി നല്‍കിയ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്.

 തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, മുടവന്നൂര്‍ പ്രദേശങ്ങളില്‍ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കിയ സ്ഥലങ്ങളിലും ചാത്തന്നൂര്‍, മുടവന്നൂര്‍ എന്നിവിടങ്ങളില്‍ ഖനനാനുമതി നല്‍കിയിട്ടുള്ള കരിങ്കല്ല് ക്വാറികളില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിനും ക്വാറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും പരാതി ഉന്നയിച്ചവരെ നേരില്‍ കേട്ടതായും ജിയോളജിസ്റ്റ് അറിയിച്ചു.

അനധികൃതമായി കരിങ്കല്ല്, വെട്ടുകല്ല് ഖനനം നടത്തിയ രണ്ട് ക്വാറികള്‍ക്കെതിരെയും അനധികൃത ധാതു കടത്തിന് രണ്ട് വാഹനങ്ങള്‍ക്കെതിരെയും ഖനനത്തിനായി ഉപയോഗിച്ച രണ്ട് യന്ത്ര സാമഗ്രികള്‍ക്കെതിരെയും 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം പ്രകാരം നടപടി സ്വീകരിച്ചതായും ജിയോളജിസ്റ്റ് അറിയിച്ചു.


Below Post Ad