ആനക്കരയിൽ CPIM നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽ ദാനം CPIM പാലക്കാട് ജില്ലാ സെക്രട്ടറി EN സുരേഷ് ബാബു നിർവ്വഹിച്ചു.
കഴിഞ്ഞ CPIM സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരം കേരളത്തിലെ എല്ലാ ലോക്കൽ കമ്മറ്റികളിലും കഴിവിനനുസരിച്ച് വളരെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഒരു വീട് വെച്ചു കൊടുക്കുക എന്ന തീരുമാനമാണ് ആനക്കരയിലും നടപ്പിലാക്കാൻ കഴിഞ്ഞത്.
ആനക്കര പ്രദേശത്തിത് രണ്ടാമത്തെ വീടാണ് CP1M വെച്ചു നൽകുന്നത്.
ആനക്കര ,കൂടല്ലൂർ LC കൾ വിഭജിക്കുന്നതിനു് മുന്നെയുള്ള കമ്മറ്റിയുടെ കാലത്താണ് ഈ വീടിന്റെ നിർമ്മാണ പ്രവത്തനം തുടങ്ങി വെച്ചത്.
ചടണ്ടിൽ PNമോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും ഷൊർണൂർ MLA യുമായ പി.മമ്മിക്കുട്ടി ആശംസകൾ നേർന്നു സംസാരിച്ചു.വീട് നിർമ്മാണ കമ്മററി കൺവീനർ PK ബാല ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ VKC ,ഏരിയാ സെക്രട്ടറി, മുഹമ്മദ് മാസ്റ്റർ,MK പ്രദീപ്, എൻ അനീഷ്, ഹമീദ് തത്താത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്വാഗത സംഘം കൺവീനർ സേതുമാഷ് സ്വാഗതവും
ആനക്കര ബ്രാഞ്ച് സെക്രട്ടറി ഷെഫീൽ നന്ദിയും രേഖപ്പെടുത്തി