പിതാവിന്റെ കൂട്ടുകാരൻ എന്ന വ്യാേജേന ലൈംഗിക അതിക്രമം: പട്ടാമ്പിയിൽ വയോധികന് അഞ്ചു വർഷം തടവ്


 

പട്ടാ​മ്പി: പി​താ​വി​ന്റെ കൂ​ട്ടു​കാ​ര​ൻ എ​ന്ന വ്യാ​​ജേന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ന് അ​ഞ്ചു വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ച​ങ്ങ​ലീ​രി പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഹ്മാ​നെ (70)യാ​ണ് പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് സ​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.പി​ഴ സം​ഖ്യ ഇ​ര​ക്ക് ന​ൽ​കാ​നും വി​ധി​യാ​യി. 

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ആ​ർ. ജ​സ്റ്റി​നാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി. 

പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മ​ഹേ​ശ്വ​രി, അ​ഡ്വ. ദി​വ്യ​ല​ക്ഷ്മി, പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ സു​ധീ​ഷ് എ​ന്നി​വ​ർ സഹായമേകി.

Below Post Ad